സംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞദിവസം. ഇരട്ടക്കുട്ടികളായ താരകിന്റെയും താമരയുടെയും ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. പക്ഷേ, ചടങ്ങിൽ താരമായത് നടൻ ദിലീപിന്റെയും കാവ്യയുടെയും ഇളയമകളായ മഹാലക്ഷ്മി ആയിരുന്നു. കുടുംബത്തിനൊപ്പം ആയിരുന്നു പിറന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാൻ ദിലീപ് എത്തിയത്.
കാവ്യ മഹാലക്ഷ്മിയെ എടുത്തു നിൽക്കുന്ന ചിത്രം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഹാലക്ഷ്മിയുടെ ചിത്രം ആരാധകർ കാണുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം അരുൺ ഗോപി തന്നെയാണ് മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ പങ്കുവെച്ചത്.
ദിലീപിനെ നായകനാക്കി 2017 ൽ സംവിധാനം ചെയ്ത രാമലീല ആയിരുന്നു അരുൺ ഗോപിയുടെ ആദ്യചിത്രം. രാമലീല വൻ വിജയമായിരുന്നു. ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി 2019ൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്തു. ഇവ കൂടാതെ ധര എന്ന ഹ്രസ്വ ചിത്രത്തിൽ അരുൺ ഗോപി അഭിനയിച്ചിട്ടുമുണ്ട്.
View this post on Instagram