ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായകന്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ തല്ലുമാലയെ സെന്‍സര്‍ ബോര്‍ഡ് അഭിനന്ദിച്ചു എന്നുള്ള വാര്‍ത്തയാണ് പുറത്തവരുന്നത്.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവച്ചത്.
മലയാള സിനിമയില്‍ തല്ലുമാല പുതിയ അനുഭവമായിരിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം. ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും സെന്‍സര്‍ ബോര്‍ഡ് പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്ലീന്‍ യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 190 മിനുറ്റാണ് ദൈര്‍ഘ്യം. മുഹ്സിന് പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാന് അവറാന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് തല്ലുമാലയുടെ ഛായാഗ്രാഹകന്‍.