ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കും ചെയ്തതിന് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യരെ തേടിയും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നുമാണ് മഞ്ജുവിനെ തേടി അംഗീകാരം എത്തിയത്. കൃത്യമായി ടാക്സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന് മോഹന്‍ലാലിനെ തേടിയും അംഗീകാരം എത്തിയിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് മോഹന്‍ലാല്‍ നന്ദി പറയുകയും ചെയ്തിരുന്നു.
ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില് എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. തമിഴില്‍ അജിത്ത് നായകനാകുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ നിലവില്‍ അഭിനയിക്കുന്നത്.