മലയാളികൾക്ക് പ്രണയമെന്താണെന്ന് സിനിമയിലൂടെ അഭിനയിച്ചു കാണിച്ചു തന്ന യുവ നടനാണ് കുഞ്ചാക്കോ ബോബന്. ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന് ഇസഹാഖിനേയുമെല്ലാം മലയാളികള്‍ ഏറെ സ്നേഹിക്കുന്നുണ്ട്. ഇന്നലെ ലോകം പ്രണയദിനം ആഘോഷിച്ചപ്പോള്‍ കുഞ്ചാക്കോ ബോബനും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ചാക്കോച്ചന് എഴുതിയ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകളിലേക്ക്… പ്രണയിച്ചിരുന്ന കാലത്ത് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളാണ് ചാക്കോച്ചന് പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കത്തുകള്‍ കുഞ്ചാക്കോ ബോബന് ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ് ഇപ്പോള്‍.
ഇത് വര്‍ഷം 1999. അന്ന് മുതല്‍ ഇവളാണ് എന്റെ വാലന്റൈന്‍. ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. എനിക്ക് ആ കാലത്ത് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങളെ കുറിച്ച് ഒരുപാട് പേര് ചോദിക്കാറുണ്ട്. ഇത് പക്ഷെ ഞാന്‍ എഴുതിയവയാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബന്. പ്രിയ കുഞ്ചാക്കോ പ്രിയ ആന്‍ സാമുവലായിരുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവര്ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന് എല്ലാ ദിവസവും സ്നേഹത്താലും സന്തോഷത്താലും നിറയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.
പോസ്റ്റിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന്, നിമിഷ സജയന്, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, രമേശ് പിഷാരടി തുടങ്ങിയവര്‍ കമന്റ്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഏറ്റവും സ്വീറ്റ് ആയ പോസ്റ്റെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. റ്റൂ റ്റൂ ക്യൂട്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. സിനിമയിലെത്തി വര്ഷങ്ങളിത്രയായിട്ടും കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് മാറിയിട്ടില്ല. അതേസമയം, മലയാള സിനിമയുടെ മാറ്റത്തോടൊപ്പവും കുഞ്ചാക്കോ ബോബനുണ്ട്. ചാക്കോച്ചനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും.