മാർവലിന്റെ ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയനായ താരം ചാഡ്വിക് ബോസ്മാന് (43) അന്തരിച്ചു. കുടലിലെ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം. നാലു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു താരം.1976 ല്‍ നവംബര്‍ 26ന് സൗത്ത് കരോലിനയില്‍ ജനിച്ച നടന്, ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ താരമായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ 42ല്‍ ജാക്കി റോബിന്‍സണ്‍, ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തില്‍ ജെയിംസ് ബ്രൗണ്‍ , മാര്‍ഷലില്‍ തുര്‍ഗുഡ് മാര്‍ഷല്‍ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്തു ജനശ്രദ്ധ നേടി.
ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്, അവഞ്ചേഴ്സ്: എന്‍ഡ്ഗെമിം, 21 ബ്രിഡ്ജസ് എന്നിവയിലും ചാഡ് വിക് അഭിനയിച്ചു.
Our hearts are broken and our thoughts are with Chadwick Boseman’s family. Your legacy will live on forever. Rest In Peace. pic.twitter.com/DyibBLoBxz
— Marvel Studios (@MarvelStudios) August 29, 2020