നിരവധി ആരാധകരുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം, ചാനലുകളിലെ മറ്റു പരമ്പരകളെ അപേക്ഷിച്ച് ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന പരിപാടികളിൽ ഒന്നാണ് ചക്കപ്പഴം, പരമ്പരയിലെ താരങ്ങളെ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. മറ്റു ടെലിവിഷൻ പരിപാടികളിൽ കൂടിയും മറ്റും പ്രേക്ഷകർക്ക് പരിചിതമായ താരങ്ങളാണ് ഇതിൽ അഭിനയിക്കുന്നത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, ശ്രുതി രജനികാന്ത്, സബിറ്റ, അർജുൻ സോമശേഖർ തുടങ്ങി നിരവധി താരങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്, പരമ്പരയിലെ പൈങ്കിളി ആയെത്തി കവർന്ന താരമാണ് ശ്രുതി രജനികാന്ത്.
ഇപ്പോള്‍ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതി. അച്ഛന് രജനികാന്ത് എന്ന പേരിട്ടത് അപ്പൂപ്പൻ ആണെന്ന് പൈങ്കിളി പറയുന്നു. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. പിന്നീട് കോളേജിൽ എത്തിയപ്പോൾ തന്റെ പേരുകേട്ട കൂട്ടുകാർക്ക് അത് വളരെ അത്ഭുതം ആയിരുന്നു, ചക്കപ്പഴത്തിൽ എത്തിയ ശേഷം എല്ലാവരും തന്നെ പൈങ്കിളി എന്നാണ് വിളിക്കുന്നത് എന്ന് ശ്രുതി പറയുന്നു. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു
ആറുവർഷം താൻ ഒരുപാട് പരിശ്രമിച്ചു, അങ്ങനെയാണ് കുഞ്ഞേൽദോ സിനിമയിൽ എനിക്ക് അവസരം ലഭിച്ചത്. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്. വീട്ടിൽ എനിക്ക് വിവാഹ ആലോചനകൾ നടക്കുന്നുണ്ട്, തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, എന്നാൽ ഞങ്ങൾ വേര്പിരിയുക ആയിരുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. പിന്നീട് പരസ്പര ധാരണയോടെ ഞങ്ങൾ വേര്പിരിഞ്ഞുവെന്നു താരം പറയുന്നു. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നും താരം വ്യക്തമാക്കി അർജുൻ സോമശേഖർ ആണ് പരമ്പരയിൽ താരത്തിന്റെ ഭർത്താവായി അഭിനയിക്കുന്നത്. ബാലനടി ആയിട്ടാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…