മലയാളികള്‍ വളരെ സ്നേഹത്തോടെ ചാക്കോച്ചന് എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ.് പുതുവത്സരത്തില്‍ മകന് ഇസയോടൊപ്പമുള്ള ആഘോഷത്തിലാണ് താരം.
സോഷ്യല്‍ മീഡിയയിലൂടെ ഇസയുമൊത്തുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൗഭാഗ്യമാണ് തന്റെ കൈകളില്‍ ഇരിക്കുന്നത് എന്നാണ് വീഡിയോയില്‍ താരം എഴുതിയത്. ഇപ്പോഴിതാ ആഘോഷങ്ങള്‍ക്ക് പിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയര്‍ താരം അടിച്ചു പൊളിക്കുകയാണ്.ആലപ്പുഴയിലെ ഒരു സാധാരണ കടയില്‍ നിന്ന് നറുനീണ്ടി സര്‍ബത്ത് കഴിക്കുന്നത് ചിത്രമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിനു താഴെ നറുനീണ്ടി സര്‍ബത്ത് നാരങ്ങാമിഠായി കട്ട ലോക്കല്‍ മലയാളി എന്നാണ് താരം എഴുതിയിട്ടുള്ളത്. മാത്രമല്ല 2020 എല്ലാവര്ക്കും സന്തോഷ പൂര്‍ണമായ വര്‍ഷമാകട്ടെ എന്നും താരം പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം അഞ്ചാം പാതിരയാണ്. മിഥുന് മാനുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത.് ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ പോസ്റ്റ് ആരാധകര്‍ വളരെ സ്നേഹത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത.്അഞ്ചാം പാതിര മിസ്റ്റീരിയസ് ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചലച്ചിത്രമാണ്. ചിത്രത്തില്‍
കുഞ്ചാക്കോ ബോബന്, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, തുടങ്ങി വന്‍ താരങ്ങളും അണി നിരക്കുന്നുണ്ട്.