വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചക്ര. ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്. ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ ചക്ര ‘ യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെയും പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ക്യാമറയും കൈകാര്യം ചെയ്യുന്നു. വാർത്താ വിതരണം സി.കെ.അജയ് കുമാർ.