ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ‘ഹൗസ്ഫുൾ 4’ലെ ‘ചമ്മോ’ ഗാനം പുറത്തിറങ്ങി. അക്ഷയ് കുമാർ, ഋതേഷ് ദേശ്മുഖ്, റാണാ ദഗുബട്ടി, ബോബി ഡിയോൾ, കൃതി സനോൻ, പൂജാ ഹെഗ്ഡേ, കൃതി ഖാർബന്ധ, ചുങ്കി പാണ്ഡെ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മത്തെ കുറിച്ചുള്ള ആദ്യന്ത നർമ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് ‘ഹൗസ്ഫുൾ 4’ന്റേത്. ഫർഹാദ് സംജിയാണ് സംവിധായകൻ. നിർമ്മാതാവ് കൂടിയായ സജിത്ത് നദിയാദ്വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെൻ, വിപിൻ പട്ട്വാ, തനിഷ്ക് ഭഗച്ചി, ഗുരു റാന്തവെ, രജത് നാഗ് പാൽ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത് . ഫോക്സ് സ്റ്റാർ സ്ററുഡിയോസും നദിയാദ്വാല ഗ്രാൻഡ്സൺ എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ‘ഹൗസ്ഫുൾ 4 ‘ ദീപാലിയോടനുബന്ധിച്ചു ഒക്ടോബര് 25ന് പ്രദർശനത്തിനെത്തും .