മമ്താ മോഹൻദാസ് എന്ന പ്രതിഭാശാലിയായ നടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകാൻ ഒരുങ്ങുന്ന ‘നീലി’യിലെ ‘ചാഞ്ചക്കം ചാഞ്ചക്കം’ എന്ന മനോഹരമായ താരാട്ടു പാട്ട് പുറത്തിറങ്ങി. മംമ്തയും ബേബി മിയയും അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം ശരത്താണ്. ശ്രേയ ജയദീപും സ്വാതി പ്രവീൺ കുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി നാരായണന്റേതാണ് വരികൾ. അൽത്താഫ് റഹ്മാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ഇതിനകം തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയാണ് പകർന്നിരിക്കുന്നത്. പ്രണയവും പ്രതികാരവും നിറച്ച മനസ്സുമായി നീലി ഉടൻ തന്നെ തീയറ്ററുകളിൽ എത്തും.