ജീവിതത്തിലും ഒന്നിച്ച് സീരിയലിലെ നായകനും നായികയും. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും ആണ് വിവാഹിതരായത്. ലൊക്കേഷനിലെ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ചടങ്ങുകള്‍. രണ്ടു പേരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ആചാര പ്രകാരമുള്ള ചടങ്ങുകളില്ലാതെയായിരുന്നു വിവാഹം.
പരസ്പരം ചേര്‍ത്തുപ്പിടിച്ച കൈകളുടെ ചിത്രം പങ്കുവച്ച് ഓഗസ്റ്റ് 26ന് ആണു ചന്ദ്ര ലക്ഷ്മണ് വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. നവംബര്‍ 10ന് ആണ് വിവാഹമെന്ന് പിന്നീട് അറിയിച്ചു. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡല്‍ ലുക്കിലായിരുന്നു ചന്ദ്ര. ഷര്‍ട്ടും കസവ് മുണ്ടുമണിഞ്ഞാണ് ടോഷ് എത്തിയത്.
‘സ്വന്തം സുജാത’യില്‍ ഞങ്ങള്‍ ഒന്നിച്ചാണ് അഭിനയിക്കുന്നത്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന് ജോയിന്‍ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും അദ്ദേഹത്തിന്റെ വീട്ടില്‍ എന്നെയും വലിയ ഇഷ്ടമാണ്. അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചതും. അനുയോജ്യമാണെന്ന് തോന്നിയപ്പോള്‍ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നെന്നും ചന്ദ്ര ലക്ഷ്മണ് പറയുന്നു.