ഒരു കാലത്ത് സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞ് നിന്ന നടിയാണ് ചന്ദ്രാ ലക്ഷ്മണ്‍. ഇപ്പോള്‍ ഏറെക്കാലത്തിനു ശേഷം ചന്ദ്ര മലയാളത്തില്‍ സജീവമാവുകയാണ്. നിലവില്‍ സൂര്യ ടിവിയിലെ സ്വന്തം സുജാത പരമ്പരയിലൂടെ നടി വീണ്ടും സീരിയലില്‍ രംഗത്തേക്കെത്തിക്കഴിഞ്ഞു. തമിഴ് പരമ്പരകളിലും സജീവമാണ് താരം. ആദ്യകാലങ്ങളില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ചന്ദ്ര. ഇതിനിടെ ചന്ദ്രയെ സ്‌ക്രീനില്‍ കാണാതെ വന്നതോടെ ചില ഗോസിപ്പുകളും വന്നിരുന്നു. ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെന്നും ഒരിടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അഭിനയം നിര്‍ത്തിയതെന്നും വരെ കഥകളിറങ്ങി.
ഇതിനെതിരെ നടി രംഗത്തു വന്നിരുന്നു. എന്നാല്‍ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം നടി ഇതുവരെ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അതേക്കുറിച്ചാണ് ചന്ദ്ര പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി കല്യാണം കഴിക്കാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
ഈ ലോകത്ത് സോള്‍വ് ചെയ്യാന്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും, ഇതൊക്കെ ഒരു പ്രശ്‌നമാണോ എന്നും ചന്ദ്രാ ലക്ഷ്മണ്‍ ചോദിക്കുന്നു. എനിക്ക് ഫാമിലി ഇഷ്ടമാണ്, വിവാഹത്തിന് ഒരിക്കലും എതിരും അല്ല. ഞാന്‍ എന്റെ ഒരു ഫ്‌ളോയില്‍ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്. എന്റെ ഫ്രണ്ട്‌സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്റെ അച്ഛനും അമ്മയും അത് തരാറുമില്ല, താരം പറയുന്നു. താനെന്നും നേരിടുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ചോദിക്കുന്നത് അവരുടെ പ്രശ്നം, മറുപടി പറയുന്നത് എന്റെ ചോയ്‌സ് ആണ്. മാത്രമല്ല സമൂഹം പറയുന്നത് അനുസരിച്ച് ചെയ്യാന്‍ ഒന്നും പറ്റില്ലെന്നും നടി വെളിപ്പെടുത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…