ജയറാം നായകനാകുന്ന ലിയോ തദേവൂസ് ചിത്രം ലോനപ്പന്റെ മാമ്മോദീസയിലെ ‘ചങ്ങാതിയാം’ എന്ന ഗാനം പുറത്തിറങ്ങി. സ്കൂൾ കാലഘട്ടത്തിന്റെ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അൽഫോൻസ് ജോസഫാണ്. ഹരിനാരായണന്റെ വരികൾക്ക് ശബ്ദം പകർന്നിരിക്കുന്നത് ജോസഫ് അൽഫോൻസാണ്. ജയറാമിനെ കൂടാതെ ഇന്നസെന്റ്, ശാന്തി കൃഷ്ണ, അന്ന രാജൻ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.