റിലീസിന് മുമ്പേ റെക്കോർഡ് തുകയ്ക്ക് ഒടി ടി അവകാശം വിറ്റ് ചാൾസ് എന്റർപ്രൈസസ് സിനിമ. ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മുമ്പേ സാധാരണയായി സാറ്റലൈറ്റ്, ഒടിടി അവകാശം വിറ്റു പോകാറുള്ളത് വലിയ ചിത്രങ്ങളുടേത് ആണ്. എന്നാൽ അതിനെയെല്ലാം മാറ്റിമറിച്ച് ചാൾസ് എന്റർപ്രൈസസിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്.
നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലയൻസ് എന്റര്‍ടെയിന്റ്മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഉര്‍വ്വശി, ബാലുവര്‍ഗ്ഗീസ്,കലൈയരസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്,അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന് കെ വി എഡിറ്റിംഗ് -അച്ചു വിജയന്, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര് മേക്കപ്പ് – സുരേഷ് ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.