രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രം സൂപ്പർ ഹിറ്റ് ആയിരിക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 25 കോടിയിലധികം നേട്ടത്തിൽ എത്തിയിരിക്കുന്നത്. 25 കോടിയുടെ നിറവിൽ നിൽക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വീഡിയോയിൽ സ്വന്തം തലയിലും ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും ദേഹത്തും ഷാംപെയിന്‍ ഒഴിക്കുന്ന ആര്‍ജിവിയെ കാണുവാൻ സാധിക്കും. ആര്‍ജിവി ചാര്‍മിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന രംഗങ്ങളും അതിലുണ്ട്. എന്നാൽ വീഡിയോ പങ്കുവെച്ചത് മുതൽ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇതെന്നും ഇങ്ങനെയാണോ ആഘോഷങ്ങൾ നടത്തേണ്ടതെന്നും തുടങ്ങിയ വിമർശനങ്ങളാണ് വീഡിയോ നേരിടുന്നത്. വീഡിയോ പങ്കുവെച്ചത് മോശമായിപ്പോയി എന്ന് പറയുന്ന ആരാധകരുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…