സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും യുവനായകന് സണ്ണി വെയ്നും ആദ്യമായി ഒന്നിച്ച ‘ചതുര്‍മുഖം’ തീയേറ്ററിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടെക്നോ-ഹൊറര്‍ ത്രില്ലറാണ് ചിത്രം.
ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് തീയേറ്ററിനു പുറത്തേക്കിറങ്ങുന്ന സണ്ണി വെയ്ന്റെയും മഞ്ജു വാര്യരുടെ കുടുംബത്തിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മഞ്ജുവിന്റെ അമ്മ, സഹോദരന് മധുവാര്യര്‍ അദ്ദേഹത്തിന്റെ കുടുംബവുമാണ് ചിത്രം കാണാന്‍ എത്തിയത്. അഹാന കൃഷ്ണയും ചിത്രം കാണാന്‍ എത്തിയിരുന്നു.