മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചതുർമുഖം ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമായ ചതുർമുഖത്തിന് ലഭിച്ചിരിക്കുന്നത്. രഞ്ജീത് കമല ശങ്കർ,സലീൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്. ചിത്രത്തിന്റെ ട്രെയ്‌ലറും ‘മായകൊണ്ട്’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മമ്മൂക്ക നായകനായ ദി പ്രീസ്റ്റിലെ പ്രകടനം കൊണ്ട് ഏറെ കൈയ്യടി നേടിയ മഞ്ജു വാര്യർ ചതുർമുഖത്തിലൂടെ ആ കൈയ്യടികളുടെ അളവ് കൂട്ടിയിരിക്കുകയാണ്. 2021ൽ തുടർച്ചയായ രണ്ടാം വിജയത്തിലേക്കാണ് മഞ്ജു വാര്യർ എത്തിയിരിക്കുന്നത്. അനുഗ്രഹീതൻ ആന്റണി വിജയം കുറിച്ച് മുന്നേറുന്നതിനിടയിൽ സണ്ണി വെയ്‌നും വിജയം തുടർക്കഥയാക്കുവാനുള്ള ഒരുക്കത്തിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…