മഞ്ജു വാര്യരും- സണ്ണിവെയ്നും കേന്ദ്രകഥാപാത്രങ്ങളായ ‘ചതുര്‍മുഖം’ ഒടിടി റിലീസിന് പിന്നാലെ തെലുങ്കിലേക്കും. 41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്സ് വിറ്റത്. ഇതിന് പുറമേ കൂടുതല്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക്. ജൂലായ് ഒന്‍പതിനായിരുന്നു ചിത്രം ‘ZEE5’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്.
‘ചതുര്‍മുഖം’ സൗത്ത് കൊറിയയിലെ ചുഞ്ചിയോണ്‍ ഫിലിം വെസ്റ്റിവലിലേക്ക് ( Chuncheon Film Festival-CIFF) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സയന്‍സ്-ഫിക്ഷന്‍ കാറ്റഗറിയിലുള്ള സിനിമകളാണ് സിഐഎഫ്എഫ് പരിഗണിക്കുന്നത്. 1629 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 സിനിമകളില്‍ ഒന്നാണ് ചതുര്‍മുഖം.
ഇതുകൂടാതെ Méliès International Festivals Federation (MIFF)-ലേക്കും ചതുര്‍മുഖം തിരഞ്ഞെടുക്കെപ്പെട്ടു. ബെസ്റ്റ് ഏഷ്യന്‍ ഫിലിം ആയാണ് ചതുര്‍മുഖം പരിഗണിക്കപ്പെടുന്നത്. 1987 ല്‍ സ്ഥാപിതമായ European Fantastic Film Festivals Federation (EFFFF) ആണ് പില്ക്കാലത്ത് MIFF ആയത്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ സംഘടന 16 രാജ്യങ്ങളില്‍ നിന്നായി 22 ഫിലിം ഫെസ്റ്റിവലുകളുടെ ഒരു ഫെഡറേഷനാണ്.
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.