Categories: Trailers

നിഗൂഡത നിറച്ച് ‘ചതുര്‍മുഖം’ ട്രെയിലര്‍

മലയാളത്തിലെ ആദ്യ ടെക്‌നോ- ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ഉദ്വേഗജനകമായ ട്രെയിലര്‍ പുറത്തിറങ്ങി ചിത്രം ഏപ്രില്‍ 8ന് തിയ്യറ്ററില്‍ എത്തും. ചിത്രത്തില്‍ മൂന്നു മുഖങ്ങളായ മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരെ കൂടാതെ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടി കഥാപാത്രമായെത്തുന്നു എന്നതാണ് പ്രത്യേകത. സിനിമയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ റിങ്ങ്‌ടോണും, മായ കൊണ്ട് കാണാകൂടൊരുക്കി എന്ന വീഡിയോ ഗാനവും ഹിറ്റായിരുന്നു.

രഞ്ജീത്ത് കമല ശങ്കറും, സലില്‍ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ്. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര്‍ മുഖത്തില്‍ ഉണ്ട്. രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍.

സെഞ്ച്വറി ഫിലിംസാണ് ചതുര്‍ മുഖത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍ – ബിജു ജോര്‍ജ്ജ്. അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ് – സഞ്‌ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍, ക്രീയേറ്റീവ് ഹെഡ് – ജിത്തു അഷ്റഫ്. ലൈന്‍ പ്രൊഡ്യൂസര്‍സ് – ബിനു ജി നായര്‍, ടോം വര്‍ഗീസ്. എഡിറ്റിംഗ് -മനോജ്, സൗണ്ട് മിക്‌സിംഗ് – വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – രാജേഷ് നെന്മാറ. ആര്‍ട്ട് – നിമേഷ് എം താനൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്, ഡിസൈന്‍സ് – ദിലീപ് ദാസ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago