സൂപ്പർ ഹിറ്റായ ജാൻ എ മൻ, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്സ് എന്റർടയിന്റ്മെന്റ്സ് ഒരുക്കുന്ന അടുത്ത ചിത്രമാണ് ഫാലിമി. ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നിതിഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ സഹ നിർമ്മാതാവാകും. ബേസിൽ ജോസൟഫിന് ഒപ്പം മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അത് സംഭവിക്കുന്ന എന്ന കുറിപ്പോടെയാണ് നിതിഷ് സഹദേവ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചത്.
നേരത്തെ 2019ൽ ആന്റണി വർഗീസിനെ നായകനാക്കി ഫാലിമി എന്നൊരു പടം നിതിഷ് സഹദേവന്റെ സംവിധാനത്തിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് നടന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ മികച്ച സിനിമകളുടെ നിർമാതാക്കളായ ചിയേഴ്സ് എന്റർടയിൻമെന്റ് തന്നെ ചിത്രത്തിന്റെ നിർമാതാക്കളായി രംഗത്തെത്തിയതോടെ ഫാലിമി ഗംഭീരമായിരിക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്.