പാചകം കൊണ്ട് മലയാളികൾക്കിടയിൽ ഏറെ പ്രസിദ്ധനും പ്രിയങ്കരനുമായ ഷെഫ് ആണ് സുരേഷ് പിള്ള. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. തന്റെ പാചക വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാൻ സെലിബ്രിറ്റികളും എത്താറുണ്ട്. ഇദ്ദേഹത്തിന്റെ പാചകവീഡിയോകൾക്ക് വലിയ കാഴ്ചക്കാരാണ് ഉള്ളത്. മമ്മൂട്ടിയുടെ ഭക്ഷണശീലത്തെപ്പറ്റി ഷെഫ് സുരേഷ് പിള്ള പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനസു തുറന്നത്. മമ്മൂട്ടി ആഹാരം കഴിക്കുന്നില്ല എന്നൊക്കെ എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം എന്നും. എന്നാൽ, എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാമെന്നാണ് ഷെഫ് സുരേഷ് പിള്ള പറയുന്നത്.
‘മമ്മൂട്ടി ആഹാരം കഴിക്കുന്നില്ലെന്ന് എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെ. എന്നാൽ, അങ്ങനെയല്ല. അദ്ദേഹം വളരെ രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ, എല്ലാം ഒരു അളവിൽ മാത്രമേ കഴിക്കൂ. ഞണ്ട്, ചെമ്മീൻ ഒക്കെ വളരെ ഇഷ്ടമാണ്. എന്നാൽ, എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് അറിയാം. അതിനപ്പുറം ഇനി ദൈവം കൊണ്ടു കൊടുത്താലും കഴിക്കില്ല. അതൊരു പോളിസിയാണ്’ – ഷെഫ് പിള്ള പറയുന്നു. നിലവിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന റോഷാക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി ഇപ്പോൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…