ഗോത്രവിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം ഒരു ഗായകന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥ പറയുന്ന ചിത്രമാണ് ചെക്കന്.വര്‍ത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോര്‍ത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ഒട്ടേറെ ഷോര്‍ട്ട് ഫിലിം, മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മണ്‍സൂര്‍ അലിയാണ് നിര്‍മ്മാണം.
ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂര്‍ണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ വിനീത് ശ്രീനിവാസന് , വിഷ്ണു ഉണ്ണികൃഷ്ണന് , പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ എഫ് ബി പേജുകളിലൂടെയായിരുന്നു റിലീസ് ചെയ്തത്.
വിഷ്ണു പുരുഷന്, നഞ്ചിയമ്മ എന്നിവര്‍ക്കു പുറമെ വിനോദ് കോവൂര്‍, അബു സാലിം( ടിക് ടോക് ഫെയിം), തെസ്നിഖാന് , അബു സലിം, ആതിര , അലി അരങ്ങേടത്ത്, ഷിഫാന, മാരാര്‍, സലാം കല്‍പ്പറ്റ , അമ്പിളി തുടങ്ങിയവരും വേഷമിടുന്നു.
ബാനര്‍ – വണ്‍ ടു വണ്‍ , രചന, സംവിധാനം – ഷാഫി എപ്പിക്കാട്, നിര്‍മ്മാണം – മണ്‍സൂര്‍ അലി, ഛായാഗ്രഹണം – സുരേഷ് റെഡ് വണ്‍ , എഡിറ്റിംഗ് – ജര്‍ഷാജ് കൊമ്മേരി , ഗാനരചന – മണികണ്ഠന് പെരുമ്പടപ്പ് , നഞ്ചിയമ്മ, ഒ വി അബ്ദുള്ള, സംഗീതം – മണികണ്ഠന് പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠന് പെരുമ്പടപ്പ് , പശ്ചാത്തല സംഗീതം – സിബു സുകുമാരന്‍ , കല-ഉണ്ണി നിറം, ചമയം – ഹസ്സന് വണ്ടൂര്‍ , വസ്ത്രാലങ്കാരം – സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷൗക്കത്ത് വണ്ടൂര്‍ , കോ – ഓര്‍ഡിനേറ്റര്‍ – അഫ്സല് തുവൂര്‍, സഹസംവിധാനം- ബഷീര്‍ പുലരി, പ്രോജക്ട് ഡിസൈനര്‍ – അസിം കോട്ടൂര്‍ , പ്രൊഡക്ഷന്‍ മാനേജര്‍ – റിയാസ് വയനാട്, ലൊക്കേഷന്‍ മാനേജര്‍ – ജിജോ, ഫിനാന്‍സ് കണ്ട്രോളര് – മൊയ്ദു കെ വി , ഡിസൈന്‍സ് -മനു ഡാവിഞ്ചി, സ്റ്റില്‍സ് – അപ്പു വൈഡ് ഫ്രെയിം , പി ആര് ഒ – അജയ് തുണ്ടത്തില്‍.