മലയാളികളുടെ പ്രിയപ്പെട്ട നടൻ സൗബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രമാണ് അയൽവാശി. പൃഥ്വിരാജിന്റെ സംവിധാന സഹായി ആയ ഇർഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക് വീഡിയോ പുറത്തിറങ്ങി. ച്യൂയിംഗം ചവിട്ടി എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. മുഹ്സിൻ പെരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. മുഹ്സിൻ പെരാരി, അഖിൽ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സൗബിൻ ഷാഹിറിനൊപ്പം നിഖില വിമൽ, നസ്ലൻ, ലിജോമോൾ, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ അഭിനേതാക്കളായി എത്തുന്നുണ്ട്. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഇർഷാദ് പെരാരി ആണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്, ലോകൽ അജണ്ട മോഷൻ പിക്ചേഴ്സ് എന്നീ ബാനറിൽ ആഷിഖ് ഉസ്മാനും മുഹ്സിൻ പെരാരിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അയൽവാശി റിലീസ് ചെയ്യും. സജിത്ത് പുരുഷൻ, ജേക്ക്സ് ബിജോയി, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.