ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ നിര്‍ണായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മീനാക്ഷി സിനിമയില്‍ ചുവടുവച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചു. ഫ്ളവേഴ്സ് ചാനല്‍ അവതരിപ്പിക്കുന്ന ടോപ് സിംഗറില്‍ അവതാരകയായും മീനാക്ഷി തിളങ്ങി.
ഇപ്പോഴിതാ മീനാക്ഷിയുടെ പതിനേഴാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബാംഗങ്ങള്ക്കുമൊപ്പമായികുന്നു മീനാക്ഷിയുടെ ആഘോഷം. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി മാതാപിതാക്കള്‍ നല്‍കിയത് ഐഫോണ്‍ 14 പ്രൊ മാക്സായിരുന്നു.മീനാക്ഷിയുടെ ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന ഫോണാണിത്. പതിനേഴ് വയസ് പൂര്‍ത്തിയായപ്പോഴാണ് ഫോണ്‍ ഉപയോഗിക്കാന്‍ അച്ഛനും അമ്മയും സമ്മതിച്ചതെന്ന് മീനാക്ഷി പറയുന്നു.
കോട്ടയം സ്വദേശികളായ അനൂപിന്റേയും രമ്യയുടേയും മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ത്ഥ പേര്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. ആരിഷ് സഹോദരനാണ്.