ചെറുപ്പകാലം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. നിലവില്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരാണ് രണ്ടുപേരും. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താര നിരയിലേക്ക് ഉയര്‍ന്നു നില്ക്കുകയാണെങ്കില് യാത്രകളെ പ്രണയിക്കുന്ന ആളാണ് പ്രണവ്. ഇപ്പോഴിതാ ഇരുവരുടേയും കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനും മമ്മൂച്ചിക്കുമൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘പ്രിന്‍സസ്’ എന്നാണ് ഫോട്ടോയ്ക്ക് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍.
മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ടാണ് താരം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ന്നത്. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരെ സ്വന്തമാക്കാനും ദുല്‍ഖറിനായി. ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.
അതേസമയം, വളരെ ചുരുക്കം മലയാള സിനിമകളിലാണ് പ്രണവ് മോഹന്‍ലാല്‍ മുഖം കാണിച്ചിട്ടുള്ളത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുഞ്ഞാലിമരക്കാര്‍, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലാണ് പ്രണവ് അഭിനയിച്ചത്. ഇതിന് ശേഷം യാത്രയുടെ ലോകത്തേക്ക് തിരിഞ്ഞു താരം.