ഷാഫി – റാഫി കൂട്ടുകെട്ട് മലയാളികളെ എന്നും മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളതാണ്. മലയാളിയുടെ മനസ്സറിയുന്ന ചിരി വിരുന്ന് ഒരുക്കി പെരുന്നാൾ സമ്മാനവുമായി അവർ വീണ്ടും എത്തിയിരിക്കുകയാണ്. മൂന്ന് ‘ഇഡിയറ്റ്സി’ന്റെ കഥ പറഞ്ഞെത്തിയിരിക്കുന്ന ചിൽഡ്രൻസ് പാർക്ക് ടു കൺട്രീസിന് ശേഷം ഷാഫി – റാഫി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് എന്നൊരു പ്രത്യേകത കൂടിയുള്ളതാണ്. നിറഞ്ഞ ചിരിയുമായി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുകയാണ് ചിൽഡ്രൻസ് പാർക്ക്.
നായക കഥാപാത്രങ്ങളായ ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവർ വീട്ടിലുള്ളവരുമായി പിണങ്ങി വന്ന് ഒരു അനാഥാലയം ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിക്കുകയും, അതിന് പിന്നില്‍ ഇവര്‍ക്കുള്ള ഉദ്ദേശങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതുമാണ് ചിത്രം. രസച്ചരട് ഒരിറ്റ് പോലും മുറിഞ്ഞു പോകാതെ ഒരു മുഴുനീള എന്റർടൈന്‍മെന്റ് തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. റാഫിയുടെ തിരക്കഥയിലെ ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് നല്ലൊരു എന്റെര്‍ട്ടൈന്‍മെന്റ് പാക്കേജ് ഒരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
നായിക കഥാപാത്രങ്ങള്‍ ചെയ്ത ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോൻ എന്നിവരും അവരുടെ വേഷങ്ങള്‍ മനോഹരമായി ചെയ്തു. ചിത്രത്തില്‍ പതിവുപോലെ ചിരി പടര്‍ത്താന്‍ ഹരീഷ് കണാരന് സാധിച്ചിട്ടുണ്ട്. ഷഫീക്, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, ശ്രീജിത്ത് രവി, ജോയ് മാത്യു എന്നിവരുടെ പ്രകടനത്തിനും കൈയ്യടി അര്‍ഹിക്കുന്നു. ഫൈസൽ അലി ഒപ്പിയെടുത്ത മൂന്നാറിന്റെ വശ്യതയും അരുൺ രാജ് ഒരുക്കിയ മനോഹരമായ ഗാനങ്ങളും വി സാജന്റെ ചിട്ടയായ എഡിറ്റിംഗും കൂടി ഒത്തു ചേർന്നപ്പോൾ മലയാളികൾക്ക് ഈ പെരുന്നാൾ ആഘോഷങ്ങളോട് ചേർത്തു വെക്കാവുന്ന ഒരു മനോഹര വിരുന്ന് തന്നെയായിരിക്കുകയാണ് ചിൽഡ്രൻസ് പാർക്ക്