ആരാധകരെ ഞെട്ടിച്ച് നടന് ചിലമ്പരശന്റെ പുതിയ മേക്കോവര്‍. ഗൗതം വാസുദേവ് മേനോന് ഒരുക്കുന്ന പുതിയ ചിത്രമായ ‘വെന്ത് തനിന്തത് കാടി’നു വേണ്ടി താരം കുറച്ചത് 15 കിലോയാണ്. ഗൗതം മേനോന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ ആണ് ചിമ്പുവിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമക്ക് ശേഷം അച്ചം യെമ്പത് മദമൈയടാ എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിച്ചു.
As said, STR has shredded 15Kgs for the film…here it is.. pic.twitter.com/7FEEqb7zRC
— Christopher Kanagaraj (@CKReview1) August 13, 2021
എസ്.ടി.ആര് -ത്രിഷ ടീം ഗൗതം മേനോനൊപ്പം വിണ്ണൈത്താണ്ടി വരുവായ സീക്വലിനായി വീണ്ടുമെത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് വെന്ത് തനിന്തത് കാട് എന്ന പുതിയ ചിത്രം ഇരുവരും പ്രഖ്യാപിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ത്രില്ലറാണ് വെന്ത് തനിന്തത് കാട്. എരിയുന്ന കാടിന് മുന്നില്‍ വടിയും കുത്തി നില്ക്കുന്ന മെല്ലിച്ച ചിമ്പുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലുള്ളത്. ഭാരതിയാറിന്റെ പ്രശസ്തമായ വരികളില്‍ നിന്ന് കടമെടുത്തതാണ് സിനിമയുടെ പേര്.
ചിമ്പു ഈ ചിത്രത്തിനായി 15 കിലോ ഭാരം കുറച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ വെങ്കട്ട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിന് വേണ്ടിയും ചിമ്പു മെലിഞ്ഞ് രൂപമാറ്റം നടത്തിയിരുന്നു.