മേഘ്ന രാജിനും അകാലത്തിൽ വിട പറഞ്ഞകന്ന നടൻ ചിരഞ്ജീവി സർജക്കും ആൺകുട്ടി പിറന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ജൂനിയർ ചീരുവിന്റെ ജനനം. ഇരുവരുടെയും വിവാഹ നിശ്ചയ ദിനത്തിൽ തന്നെയാണ് ജനനം എന്നതും ശ്രദ്ധേയമാണ്. ചീരു വാങ്ങി കൊടുത്ത ബിർത്തിങ് സ്യൂട്ടിട്ടാണ് മേഘ്ന ആശുപത്രിയിൽ പ്രവേശിച്ചത്. ചീരു തിരിച്ചെത്തിയെന്നാണ് ആരാധകരും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്. ജ്യേഷ്ഠന്റെ മകനെ കൈകളിൽ ഏന്തിയ ധ്രുവ് സർജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 10 ലക്ഷം വിലമതിക്കുന്ന തൊട്ടിലാണ് മരുമകനായി ധ്രുവ് സർജ തയ്യാറാക്കിയിരിക്കുന്നത്.