ചിരഞ്ജീവി ചിത്രത്തിലേക്കുള്ള വേഷം വേണ്ടെന്നു വെച്ചതിന് നടി സായി പല്ലവിയോട് നന്ദി പറഞ്ഞ് നടന് ചിരഞ്ജീവി. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് അമ്പരപ്പിക്കുന്ന ഈ സംഭാഷണം. ചിരഞ്ജീവി ചിത്രമായ ഭോലാ ശങ്കറിലേക്കുള്ള അവസരം സായി വേണ്ടെന്നു വെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇതിനു പിന്നാലെ ചിരഞ്ജീവി നന്ദി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സായി ഓഫര്‍ നിരസിക്കണമേ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ പരിഗണിച്ചിരുന്നത്. സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്ന് ചിരഞ്ജീവി പറഞ്ഞു.
റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പേടിയുണ്ടെന്നും താല്പര്യമില്ലെന്നും അതുകാണ്ടാണ് ഈ ഓഫര്‍ നിരസിച്ചതെന്നും സായി അതേ വേദിയില്‍ മേറുപടി നല്കി. സാറിനൊപ്പം ഒരു നര്‍ത്തകിയായും നായികയായും അഭിനയിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സായി വ്യക്തമാക്കി. അജിത്തിന്റെ ഹിറ്റ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണ് ഭോലാ ശങ്കര്‍.