ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ചിരി. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്. ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ ‘പാടാത്തോനും പാടും’ എന്ന് ഗാനം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
ചിത്രത്തിൽ ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ , ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ,വിശാൽ, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: ജിൻസ് വിൽസൺ, എഡിറ്റർ:സൂരജ് ഇ.എസ്,ഗാനങ്ങൾ:വിനായക് ശശികുമാർ,സന്തോഷ് വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിൻസ് ജോർജ്ജ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കൾ, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: വിജിത് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ