തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും മലയാളത്തിലും പ്രശംസ നേടാറുണ്ട്. മലയാളികളുമായി നല്ല ഒരു സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന രീതി അദ്ദേഹത്തെ എല്ലാവരുടെയും ഇടയിൽ പ്രിയപ്പെട്ടവൻ ആക്കി.
ചിയാൻ വിക്രത്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മലയാളികൾക്കും മറ്റ് ആരാധകർക്കും പ്രിയപ്പെട്ടതാണ്. ചിയാൻ കുടുംബത്തിൽനിന്നും ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. വിക്രത്തിന്റെ മകൾ അക്ഷിത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വിക്രം ഇപ്പോൾ ഒരു മുത്തച്ഛനായിരിക്കുകയാണ്. 2017 ലാണ് ചിയാന്റെ മകൾ അഷിത വിവാഹിതയായത്. കരുണാനിധിയുടെ മൂത്ത മകന് എം കെ മുത്തുവിന്റെ മകളുടെ മകൻ മനു രഞ്ജിത്താണ് അഷിതയുടെ കഴുത്തിൽ താലി ചാർത്തിയത്.