തമിഴിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ഇരുവര്‍. മോഹന്‍ലാല്‍, പ്രകാശ്രാജ്, ഐശ്വര്യ റായി, തബു തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനാകട്ടെ സന്തോഷ് ശിവനും. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ രസകരമായ ഒരു സംഭവം പറയുകയാണ് സന്തോഷ് ശിവന്.
തബുവും പ്രകാശ് രാജും നിലത്ത് കിടന്ന് സംസാരിക്കുന്ന ഒരു സീനുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവമാണ് സന്തോഷ് ശിവന് പറയുന്നത്. ടോപ്പ് ആംഗിള്‍ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ തന്റെ വിയര്‍പ്പ് തബുവിന്റെ ശരീരത്തില്‍ വീണെന്നും ഇത് തമാശ രൂപത്തില്‍ തബു പരാതിയായി പറഞ്ഞുവെന്നുമാണ് സന്തോഷ് ശിവന് പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന് ഇക്കാര്യം പറയുന്നത്.
അന്ന് ഇന്നത്തെ അത്രയും ടെക്നിക്കല്‍ ഡെവലപ്മെന്റുകളില്ല. ഏറെ ബുദ്ധിമുട്ടിയാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിനിടെ താന്‍ ആകെ വിയര്‍ത്തൊലിച്ചു. വിയര്‍പ്പ് ചെന്നു വീഴുന്നത് തബുവിന്റെ ശരീരത്തില്‍. ഇതാണ് തബു ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ കാലത്താണെങ്കില്‍ ഇതൊക്കെ ചെയ്യാന്‍ എളുപ്പമാണെന്നും സന്തോഷ് ശിവന് പറഞ്ഞു.