തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയ യുവതാരമായ മാത്യു തോമസ്, തെന്നിന്ത്യൻ താരം മാളവിക മോഹൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി. ക്രിസ്റ്റിയുടെ മനോഹരമായ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തു. ട്രയിലർ റിലീസ് 12 മണിക്കൂർ പൂർത്തിയാകുമ്പോൾ ഒരു മില്യണിൽ അധികം ആളുകളാണ് ക്രിസ്റ്റിയുടെ ട്രയിലർ കണ്ടിരിക്കുന്നത്. ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ പൂവാർ സോംഗ് നിരവധി പേരാണ് ഇതുവരെ കണ്ടത്.
ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റിയുടെ കഥയും സംവിധാനവും. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്.
റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രം ഗാനങ്ങൾ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചെയ്തിരിക്കുന്നത്. മനു അന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.