ദുല്‍ഖര്‍ ചിത്രം സിഐഎയിലെ നായികയായാണ് കാര്‍ത്തികാ മുരളീധരന് ആദ്യം സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം അങ്കിളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പികെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറ വര്‍ക്കിലൂടെ ശ്രദ്ധേയനായ പ്രമുഖ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകളാണു കാര്‍ത്തിക.
ഈയിടെ ശരീര ഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തന്റെ വെയ്റ്റ് ലോസ് ജേര്‍ണിയും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് പങ്കു വച്ചിരുന്നു. ചെറുപ്പം മുതല്‍ ബോഡി ഷെയ്മിങ്ങിനു ഇരയായ ഒരാളാണ് താനെന്നും തന്റെ ശരീരത്തെ താന്‍ മനസിലാക്കിയ സമയമാണ് വഴിത്തിരിവായതെന്നും കാര്‍ത്തിക പറയുന്നു.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാര്‍ത്തിക. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. വോഗ് മാഗസിന് വേണ്ടി നടത്തിയ ഒരു ഡോക്യൂമെന്ററി ഷൂട്ടിലെ നടിയുടെ ലുക്കാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
View this post on Instagram
View this post on Instagram