മലയാളികളുടെ ഇഷ്ട നടിയാണ് മിയ ജോർജ്. മിയയോട് വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. ആ മറുപടി സത്യമാണെന്ന് തെളിയിക്കുകയാണ് മിയ ഇപ്പോൾ. വിവാഹ ശേഷം ടൈറ്റിൽ റോളിൽ മിയ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. മിയ പറഞ്ഞ മറുപടി ശരിവെക്കുന്ന രീതിയിൽ CIDഷീല എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇപ്പോൾ നടന്നിരിക്കുകയാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, ദിലീപ്, പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ സംവിധായകർ വൈശാഖ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ ചേർന്ന് പുറത്ത് വിട്ടു.
ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് CID ഷീല. വരാനിരിക്കുന്ന വൈശാഖ് മമ്മൂട്ടി ചിത്രമായ ന്യൂയോർക്കിന്റെ റൈറ്ററായ നവീൻ ജോൺ ആണ് ഷീലയുടെയും തിരക്കഥാകൃത്ത് . ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ദേയരായവരാണ് തിരക്കഥാകൃത്ത് നവീൻ ജോണും സംവിധായകൻ സൈജു എസ്.എസ് ഉം. ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന CID ഷീലയിൽ മഹേഷ് നാരായണൻ എഡിറ്റിംഗും , രാജീവ് വിജയ് ക്യാമറയും , പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.