യുവനടൻ ശ്രീനാഥ് ഭാസിക്ക് എതിരെ സിനിമ സംഘടനകൾ നടപടി എടുത്തേക്കും. വെള്ളിയാഴ്ച ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിനിമയുടെ ഷൂട്ടിംഗിനായി ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തതിനെ തുടർന്നാണ് താരത്തിനെതിരെ പരാതി ഉയർന്നത്. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനിലേക്ക് ഷൂട്ടിംഗിനായി ശ്രീനാഥ് ഭാസി സമയത്തിന് എത്താത്തതിനാൽ വലിയ നഷ്ടത്തിലേക്കാണ് അത് പ്രൊഡ്യൂസർമാരെ കൊണ്ടു ചെന്നെത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ശ്രീനാഥ് ഭാസിക്കെതിരെ നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സിനിമ സംഘടനകളെ പ്രേരിപ്പിച്ചത്.
അതേസമയം, താരസംഘടനയായ അമ്മയിൽ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ല. അതിനാൽ, അമ്മക്ക് ശ്രീനാഥിനെതിരെ നടപടി എടുക്കാൻ സാധിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ ഫിലിം ചേംബർ ആയിരിക്കും നേരിട്ട് തീരുമാനമെടുക്കുക. സമയത്ത് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ ശ്രീനാഥ് വിശദീകരണം നൽകേണ്ടി വരും. ഇനി വരുന്ന സിനിമകളിൽ ഫിലിം ചേംബറിനെ അറിയിച്ചിട്ട് മാത്രമേ ശ്രാനാഥിനെ കാസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ എന്നും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
ഷൂട്ടിംഗിന് സമയത്ത് എത്താത്ത വിധത്തിൽ പല നടൻമാർ പ്രവർത്തിക്കുണ്ട്. എന്നാലും ശ്രീനാഥ് ഭാസിക്ക് എതിരെയാണ് കൂടുതൽ പരാതികളും ഉയർന്നിരിക്കുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ താരങ്ങളുടെ പ്രതിഫലവും ചർച്ചയായി. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം അടുത്തമാസം ചേരാനും തീരുമാനമായിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…