അനിഖ സുരേന്ദ്രന് ആദ്യമായി നായിക വേഷത്തില്‍ എത്തുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന് അഭിനന്ദനവുമായി പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജി ശൈലേശ്യ. വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ചിത്രം ജനങ്ങളോട് സംവദിക്കുന്നതെന്ന് ശൈലേശ്യ പറയുന്നു. ഗൗരവമുള്ള വിഷയം അതിമനോഹരമായി ചിത്രം അവതരിപ്പിച്ചിട്ടുണ്ടെന്നും ശൈലേഷ്യ വ്യക്തമാക്കുന്നു.
View this post on Instagram
സൈക്കോളജിസ്റ്റിന്റെ വാക്കുകള്‍
‘രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാര്‍ ആയിരിക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പുറമേ നിന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ലക്ഷണങ്ങള്‍ ഉള്ള ചില അസുഖങ്ങള്‍ ഉണ്ട്. അത്തരത്തില്‍ വളരെ രസകരമായ ഉലഹൗശെീിമഹ ജൃലഴിമിര്യ (ഭ്രമാത്മക ഗര്‍ഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുന്നത്. എന്നാല്‍ ഈ ചിത്രം അവിടെ വേറിട്ട് നില്ക്കുന്നു. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടര്‍ സ്കെച്ച് ഇതില്‍ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്സണാലിറ്റി ഡിസോര്‍ഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തില്‍ ആ കുട്ടിയുടെ വാശി പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോള്‍ അവര്‍ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങള്‍ക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാല്‍ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡന്‍ പ്രതിഭാസമായ ‘ഡിനയല്‍’ വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും ഈ സിനിമ കാണണം.’ശൈലേശ്യ പറയുന്നു.
ആല്‍ഫ്രഡ് ഡി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിനീഷ് കെ ജോയിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ആഷ് ട്രീ വെഞ്ജ്വെഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മെല്വിന് ജി ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.