Categories: MalayalamNews

ചേട്ടൻ തുടക്കമിട്ടത് ലാലേട്ടന്റെ ചെറുപ്പമഭിനയിച്ച്; ഇപ്പോഴിതാ അനിയനും തുടക്കമിട്ടത് ലാലേട്ടനൊപ്പം

ടി എസ് മോഹൻ സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പടയണി’. മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിങ്ങനെ വമ്പൻ താരനിരയുമായി എത്തിയ ചിത്രത്തിന്റെ നിർമാണം നടൻ സുകുമാരൻ ആയിരുന്നു. ആ ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. അതും ലാലേട്ടന്റെ ചെറുപ്പകാലം അഭിനയിച്ച്…!

മൂന്ന് ദശാബ്ദങ്ങൾക്ക് ഇപ്പുറം അനിയൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും നായകൻ മോഹൻലാൽ തന്നെയാണ്. ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാന രംഗത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ച ലൂസിഫർ മലയാള സിനിമ തന്നെ കണ്ട എക്കാലത്തേയും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. നിലക്കാത്ത ഹൗസ്‌ഫുൾ ഷോകളും സ്‌പെഷ്യൽ ഷോകളുയുമായി ഇൻഡസ്ട്രിയൽ ഹിറ്റിലേക്കുള്ള വമ്പൻ കുതിപ്പിലേക്കാണ് ലൂസിഫറിന്റെ മുന്നേറ്റം. ഗോവർദ്ധൻ എന്ന ശക്തമായൊരു കഥാപാത്രത്തെ ഇന്ദ്രജിത്തും ഈ സിനിമയിൽ അവതരിപ്പിക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

2002ൽ രഞ്ജിത്ത് ഒരുക്കിയ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് തന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കുറിച്ചത്. 2009ൽ ഇറങ്ങിയ പുതിയ മുഖമാണ് പൃഥ്വിരാജിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം. 2011ൽ ഉറുമിയിലൂടെ നിർമാണ രംഗത്തേക്ക് കടന്ന രാജു 2018ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വതന്ത്രമായൊരു നിർമ്മാണകമ്പനിക്ക് തുടക്കം കുറിക്കുകയും ചെയ്‌തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago