മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോൾഡ് കേസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. തമിഴ് നടി അഥിതി ബാലൻ ആണ് നായിക.. പ്ലാൻ ജെ സിനിമയുടെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ തനു ബാലാക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
ആകാംക്ഷയും ഭയവും നിറച്ച ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും കോൾഡ് കേസ് എന്ന് ട്രെയ്ലർ ഉറപ്പ് നൽകുന്നു. ജൂൺ 30ന് ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.