കോമഡി ഉത്സവം പുതിയ സീസണ്‍ ശനിയാഴ്ച മുതല്‍, മിഥുനു പകരം അവതാരകയായി എത്തുന്നത് രചന നാരായണന്‍ കുട്ടി

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടി ആയിരുന്നു ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിഞ്ഞു.

 

കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുകയാണിപ്പോള്‍. അതേസമയം പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന മിഥുന്‍ രമേഷ് ആയിരിക്കില്ല പരിപാടിയുടെ അവതാരകന്‍. നടി രചന നാരായണന്‍ കുട്ടിയായിരിക്കും പരിപാടിയുടെ പുതിയ അവതാരക. ആദ്യ സീസണുകളിലെ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇത്തവണ ഉണ്ടാവില്ല.

പുതിയ സീസണില്‍ കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് വിധി കര്‍ത്താക്കളായി എത്തുന്നത്. അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ രമേശ് ആണ്. കോമഡി ഉത്സവത്തിന്റെ പുതിയ അവതാരകയായി എത്തുന്ന രചന നാരായണന്‍ കുട്ടി 2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന എത്തിയിരുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago