മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടി ആയിരുന്നു ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിഞ്ഞു.
കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ് ആരംഭിക്കുകയാണിപ്പോള്‍. അതേസമയം പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന മിഥുന് രമേഷ് ആയിരിക്കില്ല പരിപാടിയുടെ അവതാരകന്. നടി രചന നാരായണന് കുട്ടിയായിരിക്കും പരിപാടിയുടെ പുതിയ അവതാരക. ആദ്യ സീസണുകളിലെ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇത്തവണ ഉണ്ടാവില്ല.
പുതിയ സീസണില്‍ കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് വിധി കര്‍ത്താക്കളായി എത്തുന്നത്. അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന് രമേശ് ആണ്. കോമഡി ഉത്സവത്തിന്റെ പുതിയ അവതാരകയായി എത്തുന്ന രചന നാരായണന് കുട്ടി 2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന എത്തിയിരുന്നു.