പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന വിരുന്ന് ഉറപ്പേകി തെലുങ്ക് അഡൽറ്റ് ചിത്രം കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും ആണ് ഈ ടീസറിന്റെ പ്രധാന ആകർഷണം. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മികാന്ത് ചെന്ന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നരേഷ് കുമരൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ്. സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് കാർത്തിക് – അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്നാണ്.