വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . അടുത്തിടെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട കൊച്ചിയിലെത്തിയപ്പോൾ അടുത്ത ദിവസങ്ങളിൽ തന്നെ ദുൽഖർ സൽമാനുമായി ബന്ധപ്പെടുത്തുന്ന ഒരു സസ്പെൻസ് പുറത്തുവിടുമെന്ന് താരം പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ ആ സസ്പെൻസ് പുറത്തുവിട്ടിരിക്കുകയാണ് ഡിയർ കോമ്രേടിന്റെ അണിയറപ്രവർത്തകർ.ദുൽഖറും വിജയ് ദേവരകൊണ്ടയും വിജയ് സേതുപതിയും ചേർന്ന് ആലപിച്ച കോമ്രേഡ് ആന്തം ആണ് ആ സസ്പെൻസ്. ചിത്രത്തിലെ കോമ്രേഡ് ആന്തം കാണാം