അങ്കമാലി ഡയറീസ് എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അപ്പനി ശരത് നായകനാകുന്ന പുതിയ ചിത്രം ‘കോണ്ടസ’യുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സുദീപ് ഇ എസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സുഭാഷ് CIPYയാണ്. റിയാസിന്റേതാണ് തിരക്കഥ. അപ്പാനി ശരത്തിനെ കൂടാതെ സിനിൽ സൈനുദ്ധീൻ, ആതിര പട്ടേൽ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രാജേഷ് ശർമ്മ, സുനിൽ സുഗത, കിച്ചു ടെല്ലസ്, അതുല്യ, നിമിഷ കുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.