തമിഴിലും തെലുങ്കിലും അഡൽറ്റ് സിനിമകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത സമയമാണിത്. ഹര ഹര മഹാദേവകി, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളിലൂടെ സംവിധായകൻ സന്തോഷ് പി ജയകുമാർ ഈ ജോണറിൽ വിജയം കുറിച്ച് കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹം ഇരുട്ട് അറയിൽ മുറട്ട് കുത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
സന്തോഷ് തന്നെ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ കരിഷ്മ, ആകൃതി, ഡാനിയേൽ ആനി പോപ്പ്, മൊട്ട രാജേന്ദ്രൻ, ചാംസ്, മനോബാല എന്നിവരും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വിവാദ നായിക ശാലു ഷമ്മുവും ചിത്രത്തിൽ ഒരു ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ്.
ശിവകാർത്തികേയൻ ചിത്രം മിസ്റ്റർ ലോക്കലിലൂടെ അരങ്ങേറ്റം കുറിച്ച ഷാലു ഹോട്ട് ഫോട്ടോസുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്. കിടപ്പറ പങ്കിട്ടാൽ വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ റോൾ തരാമെന്ന് ഒരു യുവ സംവിധായകൻ പറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി വാർത്തകളിൽ ഇടം പിടിച്ച താരമാണ് ശാലു. ഇരുട്ട് അറയിൽ മുറട്ട് കുത്ത് രണ്ടാം ഭാഗം ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത ഷെഡ്യൂളിനായി ടീം ബാങ്കോക്കിലേക്ക് തിരിക്കുകയാണ്.