ഒപ്പത്തിന് ശേഷം പ്രിയദര്ശന് ഒരുക്കിയ കൊറോണ പേപ്പേഴ്സ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഷെയ്ന് നിഗവും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം മനസു നിറച്ചുവെന്നും തീരുന്നതുവരെ സീറ്റില്‍ പിടിച്ചിരുത്തിയെന്നും ഒരു പ്രേക്ഷകന് അഭിപ്രായപ്പെട്ടു. സസ്പെന്‍സ് കീപ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍പു കണ്ട ത്രില്ലറുകള്‍ പോലെ അനുഭവപ്പെട്ടിട്ടില്ല. വലിയ ഹൈപ്പില്ലാതെ വന്ന ചിത്രം ത്രില്ലടിപ്പിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു.
കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്ശന് ഒരുക്കിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്.
ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര് രാജാകൃഷ്ണന്, പി.ആര്.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.