മിഥുനം എന്ന ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടി ഉർവശിയെ പായയിൽ പൊതിഞ്ഞ് കടത്തിക്കൊണ്ടുപ്പോകുന്ന രംഗം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടതാണ്. എപ്പോൾ കണ്ടാലും നിർത്താതെ ചിരിക്കുന്ന ആ ഒരു രംഗം സേവ് ദി ഡേറ്റിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഈ ദമ്പതികൾ. ജയരാജ് – ശരണ്യ ദമ്പതികളാണ് ആ രംഗം പുനഃരാവിഷ്കരിച്ചിരിക്കുന്നത്. ചിനക്കത്തൂർ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജനുവരി 20നാണ് ഇരുവരുടേയും വിവാഹം.