ആന്തരികവും ബാഹ്യവുമായ പ്രണയത്തിന്റെ മനോഹരതലങ്ങൾ എഴുതിച്ചേർക്കപ്പെടുന്ന നിമിഷങ്ങളാണ് വിവാഹവും അതിന് ശേഷമുള്ള നിമിഷങ്ങളും. ഒന്നായിത്തീരുന്ന ആ നിമിഷങ്ങളിൽ മറക്കുവാനാകാത്ത നിരവധി ഓർമ്മകളാണ് മനസ്സിനുള്ളിലേക്ക് കുടിയേറപ്പെടുന്നത്. അവിടെ മനസ്സിൽ കോറിയിട്ട ഓരോ ചിത്രങ്ങൾക്കും കാലങ്ങളുടെ കാത്തുസൂക്ഷിപ്പ് നൽകുവാനാണ് ഇന്ന് വെഡിങ്ങ് ഫോട്ടോഗ്രാഫി ടീമുകൾ ശ്രമിക്കുന്നത്.
അത്തരത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വെഡിങ്ങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത്. ക്യൂപിഡോ വെഡിങ്ങ് ഫിലിംസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദി ഡീറ്റൈലിംഗ് മാഫിയ കൊച്ചിയാണ് ലൊക്കേഷൻ.