സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന പ്യാലി എന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. കുട്ടിക്കഥ പറയുന്ന ചിത്രം കുട്ടികള്‍ കാണുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ പ്രത്യേക ഷോ ഒരുക്കിയിട്ടുണ്ട്. നിരവധി കുട്ടികളാണ് പ്യാലിയുടെ ആദ്യ ഷോ കാണാനായി എത്തിയത്. പ്യാലിയായി എത്തിയ ബാര്‍ബി ശര്‍മയെ കുട്ടികള്‍ നെഞ്ചിലേറ്റി. കൈയടികളോടെയാണ് കുട്ടികള്‍ പ്യാലിയെ സ്വീകരിച്ചത്.
ബബിതയും റിന്നും ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ബാലതാരത്തിനും ആര്ട്ടിനുമുള്ള പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യനടന് എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്.
ബാര്‍ബി ശര്‍മ്മയെ കൂടാതെ ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം-സുനില്‍ കുമാരന്, സ്റ്റില്‍സ്-അജേഷ് ആവണി, കോസ്റ്റിയൂം-സിജി തോമസ്, മേക്കബ്-ലിബിന് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, പി.ആര്.ഒ-പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം-നന്ദ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.