മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ പി എല്ലിൽ ഇപ്പോൾ ചെന്നൈയുടെ നായകനുമായ ധോണിയോടും ചെന്നൈ ടീമിനോടുമുള്ള ആരാധന കാരണം ഫോട്ടോഷൂട്ടിലും ഒരു കളർഫുൾ കാഴ്ചകൾ ഒരുക്കിയിരിക്കുകയാണ് ജാക്സൺ, ജെനി ദമ്പതികൾ. ഇന്ത്യ മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ ആണെങ്കിലും ഐ പി എൽ ആരവങ്ങൾക്ക് ഒട്ടും തന്നെ കുറവില്ല. അതിനിടയിലാണ് വേറിട്ട രീതിയിലുള്ള ഈ ഫോട്ടോഷൂട്ടുമായി ഇരുവരും എത്തിയിരിക്കുന്നത്.
ഫോട്ടോഹബ് വെഡിങ് സിനിമാസാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.ഈ മാസം പത്തൊൻപതിനാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.